പുനലൂർ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് കൗൺസിൽ(എ.ഐ.ടി.യു) ഉറുകുന്ന് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിൽ നിന്ന് 25വർഷത്തെ സേവനത്തിന് ശേഷം നാളെ വിരമിക്കുന്ന അക്കൗണ്ടന്റ് ടി.എം.വത്സമ്മയ്ക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം മുൻ മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു. എംപ്ലോയിസ് കൗൺസിൽ മേഖലാ കമ്മിറ്റി പ്രസിഡന്റ് എൻ.ബിന്ദു അദ്ധ്യക്ഷയായി. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം സി.അജയപ്രാസദ്, മണ്ഡലം സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണൻ,ബാങ്ക് പ്രസിഡന്റ് വി.എസ്.മണി, വൈസ് പ്രസിഡന്റ് കെ.എസ്.അശോകൻ, ഡയറക്ടർബോർഡ് അംഗങ്ങളായ രതീഷ്, ഷിംല, രാജി, സി.പി.ഐ തെന്മല ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.മോഹനൻ, സംഘടനാ മേഖല സെക്രട്ടറി എ.സജി, സംസ്ഥാന കമ്മിറ്റിയംഗം ആൻസിജോസഫ്, വാർഡ് അംഗം പ്രമീള, എൽ.ഗോപിനാഥ പിള്ള, തെന്മല ഗോപകുമാർ,ആർ.വിജയകുമാരി,അലക്സാണ്ടർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മുൻ മന്ത്രി കെ.രാജുവും ഭാരവാഹകളും നൽകിയ ഉപഹാരം ഏറ്റുവാങ്ങി വത്സമ്മ നന്ദി പറഞ്ഞു.