ganesh-
സ്നേഹതീരത്ത് നിർമ്മിച്ച പുതിയ മന്ദിരം മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കുന്നിക്കോട്: സ്നേഹതീരത്തിലെ ഭിന്നശേഷിക്കാരായിട്ടുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് മെച്ചപ്പെട്ട സംരക്ഷണം ഒരുക്കുവാനും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുവാനും വേണ്ടി പുതിയമന്ദിരം നിർമ്മിച്ചു.

മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിച്ചു.മന്ദിരത്തിന്റെ ആശിർവാദം ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടവും നിർവഹിച്ചു. സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിൻ അദ്ധ്യക്ഷയായി. മാവേലിക്കര രൂപത അദ്ധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ തോമസ് തറയിൽ, സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്. എച്ച്. പഞ്ചാപകേശൻ, സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ ഹെഡ് പ്രവീൺജോയ്, പുനലൂർ നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത, വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ശ്രീകല, എസ്.മുഹമ്മദ്‌ അസ്‌ലം, സി.സജീവൻ, ബി .സുജാത, ആർ.പദ്മഗിരീഷ്, അദബിയ നാസർ, വിളക്കുടി ചന്ദ്രൻ, എ.സജീദ് എന്നിവർ സംസാരിച്ചു.