കൊല്ലം: നവീകരണം പൂർത്തിയാകുന്ന കൊല്ലം റെയിൽവേ സ്റ്റേഷന് മുൻ കേരള മുഖ്യമന്ത്രി ആർ.ശങ്കറിന്റെ പേര് നൽകണമെന്ന് ശ്രീനാരായണഗുരു വേൾഡ് കോൺഫെഡറേഷൻ (എസ്.എൻ.ജി.സി) കേരള ചാപ്റ്റർ കേന്ദ്ര -സംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടു. കേരള ചാപ്റ്ററിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ച പ്രമേയത്തിലൂടെയാണ് ആവശ്യം ഉന്നയിച്ചത്.
എസ്.എൻ.ജി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്.സുവർണ കുമാർ ഉദ്ഘാടനം ചെയ്‌തു. എസ്.എൻ.ജി.സി കേന്ദ്ര വൈസ് പ്രസിഡന്റ് കെ.എൻ.ബാബു ചാലക്കുടി അദ്ധ്യക്ഷനായി. സൗത്ത് സോൺ സെക്രട്ടറി പ്രബോധ് എസ്.കണ്ടച്ചിറ മുഖ്യപ്രഭാഷണം നടത്തി. കുറിച്ചി സദൻ (ശ്രീനാരായണ മൂവ്മെന്റ്), തൃശ്ശൂർ ബാലൻ (ശ്രീനാരായണ അഭേദാ ചിന്താവേദി), ക്ലാവറ സോമൻ (ശ്രീനാരായണ മിഷൻ), ചേങ്കോട്ടുകോണം സുരേന്ദ്രൻ (ശ്രീനാരായണ വിശ്വസാംസ്‌കാരവേദി),
അഡ്വ.പന്നിയോട് രവീന്ദ്രൻ (ശ്രീനാരായണ അക്കാഡമി), കീർത്തി രാമചന്ദ്രൻ (ശ്രീനാരായണ ക്ലബ്), ലൈല സുകുമാരൻ (ശ്രീനാരായണ ജേർണലിസ്റ്റ് ഫോറം), പി.ജി.ശിവബാബു (ശ്രീനാരായണ മതസംഘം), ഷൈജ കൊടുവള്ളി (ശ്രീനാരായണ ധർമ്മ സേവാസംഘം), അനിൽ പടിക്കൽ (എസ്.എൻ.ഡി.പി ഏകോപന സമിതി), ജി.ഉപേന്ദ്രൻ (ശ്രീനാരായണ പെൻഷണേഴ്സ് യൂണിയൻ), ഹായിസ് അശോക് (ശ്രീനാരായണ സേവാസംഘം) എന്നിവർ സംസാരിച്ചു.