ocr
ഓച്ചിറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാലവർഷം വർദ്ധിച്ചതോടെ വീടുകളിൽ വെള്ളം കയറിയ കിടപ്പിലായ രോഗികളെ മദർ തെരേസ പ്രവർത്തകർ വീടുകളിൽ എത്തി ക്യാമ്പുകളിൽ എത്തിക്കുന്നു

ഓച്ചിറ: കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടായ സ്ഥലങ്ങളിൽപ്പെട്ടവർക്കായി ഓച്ചിറ വലിയകുളങ്ങര ഗവ.എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. കനത്ത വെള്ളക്കെട്ടിൽ മൂങ്ങിയ ഓച്ചിറ ഗ്രാമ പഞ്ചായത്തിലെ 15, 17 വാർഡുകളിൽ ഉള്ളവരാണ് ക്യാമ്പിലുള്ളത്. 8 കുടുംബങ്ങളിലായി 23 ആളുകളെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് വില്ലേജ് ഓഫീസർ ടി.വൈ .ഷിജുപറഞ്ഞു.

ദുരിതത്തിൽ കൈതാങ്ങായി ഓച്ചിറ മദർ തെരേസ പാലിയേറ്റീവ് കെയർ പ്രവർത്തകർ

ഓച്ചിറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാലവർഷം വർദ്ധിച്ചതോടെ വീടുകളിൽ വെള്ളം കയറിയ കിടപ്പിലായ രോഗികളെ മദർ തെരേസ പാലിയേറ്റീവ് കെയർ പ്രവർത്തകർ വീടുകളിൽ എത്തി ആശുപത്രികളിലും ക്യാമ്പുകളിലും എത്തിച്ചു. മദർ തെരേസ പാലിയറ്റീവ് ചെയർമാർ പി.ബി.സത്യദേവൻ, അഖിൽ സോമൻ, പി.ബിന്ദു, ഉണ്ണികൃഷ്ണൻ, അജിതൻ,ഗോപു, അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി