ചാത്തന്നൂർ: എം.ജി സർവകലാശാലയുടെ സംഗീതം (വയലിൻ) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തീർത്ഥ ഓമനക്കുട്ടനെ ബി.ജെ.പി ജില്ലാ പ്രസിസന്റ് ബി.ബി. ഗോപകുമാർ ആദിച്ചനലൂരിലെ വീട്ടിലെത്തി അനുമോദിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്, ആദിച്ചനല്ലൂർ ഏരിയ പ്രസിഡന്റ് സന്തോഷ്, ഏരിയാ സെക്രട്ടറി മൃദുല, മുൻ സംസ്ഥാന സമിതി അംഗം പി. അനിലാൽ, മുൻ ഏരിയ പ്രസിഡന്റ്
കുമാരദാസ് എന്നിവർ പങ്കെടുത്തു.