ഓച്ചിറ: അശാസ്ത്രീയമായ ഓട നിർമ്മാണത്തിനെ തുടർന്ന് വെള്ളക്കെട്ടിലായ കല്ലൂർമുക്ക് വയനകം
റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ഓച്ചിറ പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഓച്ചിറ പി.ഡബ്ലു.സി ഓഫീസിന് മുന്നിൽ ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ട ധർണ സംഘടിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി.എസ്. വിനോദ് ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അൻസർ എ.മലബാർ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, മെഹർഖാൻ ചേന്നല്ലൂർ, എസ്. സുൾഫിഖാൻ, കെ. മോഹനൻ, ബി.സെവന്തി കുമാരി, ആർ.വിജയഭാനു, കൃഷ്ണൻകുട്ടി, തേജസ് പ്രകാശ്, ഷരീഫ് ഗീതാജ്ഞലി, ഷാജി ചോയ്സ്, സത്താർ പള്ളിമുക്ക്, വി.എൻ. ബാലകൃഷ്ണൻ, ബാബു കളീയ്ക്കൽ, അജി വയനകം, ചെറിയാൻ ഷാജി തുടങ്ങിയവർ സംസാരിച്ചു.