കൊട്ടാരക്കര: കുളത്തൂപ്പുഴ മനോജ് വധക്കേസിലെ പ്രതി കുളത്തൂപ്പുഴ ഡാലിയിൽ ചരുവിള പുത്തൻവീട്ടിൽ സുനിൽകുമാറിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. കൊട്ടാരക്കര അഡീഷണൽ സെഷൻസ് ജഡ്ജി ജി.അനിൽകുമാറാണ് ഉത്തരവിട്ടത്. 2016 ജനവരി 7നാണ് കേസിനാസ്പദയായ സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതി സുനിൽകുമാറിന് കൊല്ലപ്പെട്ട മനോജിനോടുള്ള മുൻവൈരാഗ്യം നിമിത്തം മറ്റു പ്രതികളുമായി ‌ചേർന്ന് കുളത്തൂപ്പുഴ കണ്ടൻചിറ ഡാലി എണ്ണപ്പന തോട്ടത്തിൽവച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിക്കെതിരെ സംശയാതീതമായി കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല . പ്രതിഭാഗത്തിനുവേണ്ടി അ‌ഡ്വ. വി.ആർ. കുമാരപിള്ള ചെറുവക്കൽ

കോടതിയിൽ ഹാജരായി.