കൊല്ലം: കേരള സർവ​ക​ലാ​ശാ​ല​ 2024​​ൽ നട​ത്തിയ അവ​സാന വർഷ ബി.​കോം വിത്ത് കമ്പ്യൂ​ട്ടർ ആപ്ലി​ക്കേ​ഷൻ പരീക്ഷയിൽ ആദ്യ അഞ്ച് റാങ്കു​കൾ നേടി ചരിത്ര നേട്ടവുമായി കൊല്ലം വട​ക്കേവിള ശ്രീനാ​രാ​യണ കോളേജ് ഒഫ് ടെക്‌നോ​ളജി. സർവകലാശാലയ്ക്ക് കീഴി​ലുള്ള മറ്റ് കോളേ​ജു​കൾക്ക് അവ​കാ​ശ​പ്പെ​ടാൻ കഴി​യാത്ത നേട്ട​മാ​ണി​ത്. ഇതു​വരെ എഴു​പ​ത്തി​യഞ്ച് റാങ്കു​കളാണ് കോളേ​ജിന് ലഭി​ച്ചത്. ബി.ജയ​ല​ക്ഷ്മി, ശര​ത്ത് ഉല്ലാസ്, നികിത രാജ്, ജി.മാള​വിക, എസ്.അജന്യ എന്നിവരാണ് ഒന്നുമുതൽ അഞ്ചുവരെ റാങ്കുകൾ നേടിയത്.
ബി.​എസ്‌സി ബോട്ടണി ആൻഡ് ബയോ​ടെ​ക്‌നോ​ളജി വിഷ​യ​ത്തിൽ അനഘ ബിനിൽ കു​മാർ മൂന്നാം റാങ്കും എസ്.മീനു നാലാം റാങ്കും മെസൂൺ ഷാന​വാസ് ഒൻപതാം റാങ്കും നേടി. ബി.​സി.എയിൽ എം.​ആർ.ദിൽഷാന ഒന്നാം റാങ്കും ഫർദീൻ ബിഷാർ അഞ്ചാം റാങ്കും ജാനകി സജീവ് ഒൻപതാം റാങ്കും കര​സ്ഥ​മാ​ക്കി.