125 ഓളം പേർക്ക്

പുതിയതായി ഡെങ്കി

ശാസ്താംകോട്ടയിൽ 17

പോരുവഴിയിൽ 14

മൈലത്ത് 7

കൊല്ലം കോർപ്പറേഷനിൽ 19

കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിൽ 5

മൈനാഗപ്പള്ളി, തലവൂർ, പിറവന്തൂർ, കുളക്കട, കുന്നത്തൂർ തുടങ്ങിയ ഇടങ്ങളിലും ഡെങ്കി പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നെടുമ്പന , പവിത്രേശ്വരം, നെടുവത്തൂർ,പത്തനാപുരം, എഴുകോൺ, ഇളമ്പള്ളൂർ, ഉമ്മന്നൂർ, കൊറ്റങ്കര, ചവറ എന്നിവിടങ്ങളിലും രണ്ടിലധികം ഡെങ്കി ബാധിതരുണ്ട്.

പൂയപ്പള്ളി, അലയമൺ, ചിതറ പഞ്ചായത്തുകളിലാണ് എലിപ്പനി ബാധയുള്ളത്.

10 പേ‌ർക്ക് എലിപ്പനി

എഴുകോൺ : ജില്ലയിൽ മഴക്കാല രോഗങ്ങൾക്ക് ശമനമില്ല. ഡെങ്കി പനി ബാധിതരാണ് ഏറെയും. എലിപ്പനി,എച്ച് വൺ എൻ വൺ രോഗ ബാധിതരും ചികിത്സ തേടിയിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം 125 ഓളം പേർക്ക് പുതിയതായി ഡെങ്കി പനി സ്ഥിരീകരിച്ചിട്ടുണ്ട്. സർക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തിയവരുടെ കണക്ക് പ്രകാരമാണിത്. പത്തോളം പേർക്ക് എലിപ്പനിയുടെ ലക്ഷണങ്ങളുമുണ്ട്.ശാസ്താംകോട്ട,പോരുവഴി, മൈലം പഞ്ചായത്തുകളിലും കൊല്ലം കോർപ്പറേഷൻ പരിധിയിലുമാണ് പനി ബാധിതരുടെ എണ്ണം ഏറെ.

ശുചീകരണംപാളി
രോഗം പടർന്ന് പിടിക്കാതിരിക്കാനുള്ള ശ്രമകരമായ ദൗത്യത്തിലാണ് ആരോഗ്യ വകുപ്പും

തദ്ദേശ സ്ഥാപനങ്ങളും. മഴക്കാല പൂർവ ശുചീകരണം തുടരെയുള്ള കനത്ത മഴയിൽ പാളിയതാണ് പൊതുജനാരോഗ്യ പ്രവർത്തകരെ കുഴയ്ക്കുന്നത്. തൊഴിൽ സ്ഥാപനങ്ങളിലടക്കം വേണ്ട മുൻ കരുതലുകൾ എടുക്കാനായിട്ടില്ലെന്ന വ്യാപക പരാതിയുണ്ട്. ചെരുപ്പ്, ചില്ല് കുപ്പി, തുടങ്ങിയ ഖര മാലിന്യങ്ങൾ ഹരിത കർമ്മ സേന വഴി ശേഖരിക്കുന്നതിലെ മെല്ലെ പോക്കും ഉറവിട നശീകരണത്തിലെ തിരിച്ചടിയാണ്.

വലിച്ചെറിയൽ പ്രധാന കാരണം

വലിച്ചെറിയൽ ഒഴിവാക്കാനാകാത്തതാണ് ഓരോ വർഷവും ആവർത്തിക്കുന്ന പകർച്ച വ്യാധി ഭീഷണിക്ക് പ്രധാന കാരണം. ബോധവത്ക്കരണം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ജനങ്ങൾ വിമുഖത കാട്ടുന്നതാണ് വെല്ലുവിളി ആകുന്നത്. തുടരെ ഡ്രൈ ഡേ കാമ്പയിനുകൾ നടത്തുന്നതും ഉറവിട നശീകരണത്തിലെ കൃത്യമായ നിരീക്ഷണവുമാണ് പകർച്ച വ്യാധി പ്രതിരോധത്തിൽ അനിവാര്യം.