vvv
തൃക്കണ്ണമംഗൽ സി.പി.ഐ ലോക്കൽ കമ്മറ്റി അംഗങ്ങൾ അമ്പലപ്പുറം ഗവ:ഹോമിയോ ഡിസ്പെൻസറി ശുചീകരിക്കുന്നു

കൊട്ടാരക്കര: സി.പി.ഐ തൃക്കണ്ണമംഗൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല ശുചീകരണ പ്രവർത്തനം നടത്തി. അമ്പലപ്പുറം സർക്കാർ ഹോമിയോ ആശുപത്രിയും പരിസരവുമാണ് ശുചീകരിച്ചത്. ശുചീകരണ പ്രവർത്തനങ്ങൾ ഡി.രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ഗോപാലകൃഷ്ണപിള്ള, സജിചേരൂർ, ശശിധരൻനായർ, വിക്രമൻപിള്ള, സജിം, വാർഡ് കൗൺസിലർ സുഭദ്രാ ഭായി, എൻ.സി.വിജയൻ , ഡോ.രേഷ്മ ദത്ത് എന്നിവർ പങ്കെടുത്തു.