കൊല്ലം: ടി.കെ.എം ഐ.സി.ടി.പിയിൽ നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ആറ് മാസത്തെ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻസ്, ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകൾ ആരംഭിക്കുന്നു. കോഴ്സുകൾ പഠിപ്പിക്കുന്നതിനോടൊപ്പം ജർമ്മൻ ഭാഷ പരിശീലനവും നൽകും. ജർമ്മൻ ഭാഷയിൽ ബി 1 പാസായാൽ ജർമനിയിൽ തുടർന്നുള്ള മൂന്ന് വർഷത്തെ പഠനം തുടരാം. പഠിക്കുന്ന കാലയളവിൽ 80 കെ - 1 ലക്ഷം സ്റ്റൈപെന്റും പഠനത്തിന് ശേഷം സ്ഥിരം ജോലിയും നൽകും. പ്ലസ് ടു സയൻസ് 50 ശതമാനം മാർക്കുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഫോൺ: 8989826060.