കൊല്ലം: പാറ്റൂർ ശ്രീബുദ്ധ കോളേജ് ഒഫ് എൻജിനിയറിംഗിൽ റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. കോളേജിലെ ബയോടെക്നോളജി വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് റിവേഴ്സ് ഓസ്മോസിസ് (ആർ.ഒ) പ്രക്രിയ അടിസ്ഥാനമാക്കിയ പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
ശ്രീബുദ്ധ എഡ്യുക്കേഷണൽ സൊസൈറ്റി ചെയർമാൻ പ്രൊഫ. കെ.ശശികുമാർ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി പ്രൊഫ. വി.പ്രസാദ്, ട്രഷറർ എ.സുനിൽകുമാർ, ജോ. സെക്രട്ടറി ബി.ഉദയൻ പാറ്റൂർ, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സജി വർഗീസ് എന്നിവർ പങ്കെടുത്തു.