കൊല്ലം: എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന യാത്രഅയപ്പ് സമ്മേളനം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡന്റുമാരായ കമ്പറ നാരായണൻ, കോട്ടാത്തല മോഹനൻ, എൻ.രവികുമാർ, എൻ.കെ.ബെന്നി, സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർ ഖാൻ, മോഹൻകുമാർ, ഷിജു മാത്യു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സി.അനിൽ ബാബു (പ്രസിഡന്റ്), എസ്.ഉല്ലാസ്, ബിനു കോട്ടാത്തല, എം.സതീഷ് കുമാർ, ബി.ടി.ശ്രീജിത്ത്, രമേശ് കുമാർ (വൈസ് പ്രസിഡന്റ്), ജെ.സരോജാക്ഷൻ (സെക്രട്ടറി), ബി.ലുബിന, എൽ.ജയകുമാർ, ആർ.ധനോജ് കുമാർ, സൈജു അലി, ആർ.രാജേഷ് കുമാർ, എം.മനോജ്, എം.ആർ.ദിലീപ്, എ.ഷാനവാസ് (ജോ. സെക്രട്ടറി), ബി.അനിൽകുമാർ (ട്രഷറർ), പൗളിൻ ജോർജ് (വനിതാ ഫാറം കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.