vvv
കൊട്ടാരക്കരയുടെ അഭിമാനമായ പാലക്കാട് ഡെപ്യൂട്ടി കളക്ടർ ബി. അനിൽകുമാർ

കൊട്ടാരക്കര: 34 വർഷത്തെ സേവനത്തിനു ശേഷം കൊട്ടാരക്കരയുടെ ജനകീയ തഹസീൽദാറായിരുന്ന, നിലവിൽ പലക്കാട് ഡെപ്യുട്ടി കളക്ടറായ സദാനന്ദപുരം സ്വദേശി ബി.അനിൽകുമാർ പടിയിറങ്ങുന്നു. കൊട്ടാരക്കരയിൽ തഹസീൽദാറായിരുന്നപ്പോൾ

മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടന ചടങ്ങ് ഉത്സവാന്തരീക്ഷത്തിൽ നടത്തിയതും 2018ലെ വെള്ളപ്പൊക്ക ദുരിതത്തിൽ പ്രദേശവാസികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും സമീപ ജില്ലകളിലെ ദുരിത ബാധിതർക്ക് അവശ്യ സാധനങ്ങൾ ശേഖരിച്ച് നിരവധി വാഹനങ്ങളിൽ എത്തിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി. പാലക്കാട്, എറണാകുളം തൃശൂർ ജില്ലകളിൽ ഡെപ്യുട്ടി കളക്ടറായി സേവനമനുഷ്ടിക്കുമ്പോഴും കരുത്തായി നിന്നത് ഈ മാനവീകതയായിരുന്നു. ഐ.എൽ.ഡി.എം, ഐ.എം.ജി എന്നീ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് പരിശീലന പാഠങ്ങൾ പകർന്നു നൽകി. എറണാകുളം ഡെപ്യുട്ടി കളക്ടറായിരിക്കുമ്പോൾ രണ്ടു സാമ്പത്തിക വർഷങ്ങളിൽ റവന്യു റിക്കവറി പിരിവിൽ സംസ്ഥാനത്ത് മികച്ച നേട്ടം കൈവരിക്കാനായി. തൃശൂർ ജില്ല ഡെപ്യുട്ടി കളക്ടറായിരുന്നപ്പോൾ തൃശൂർപ്പൂരം, ഗുരുവായൂർ ക്ഷേത്രോത്സവം ഉൾപ്പെടെയുള്ളവയ്ക്ക് നേതൃത്വം നൽകി. എഴുത്തുകാരൻ, മോട്ടിവേഷൻ ട്രെയിനർ എന്നീ നിലകളിലും സജീവമായിരുന്ന അനിൽകുമാറിന് എന്നും കരുത്തായി ഭാര്യയും അദ്ധ്യാപികയുമായ ഇന്ദിരയും മക്കളായ അർജുനനും ഐശ്വര്യയും ഒപ്പമുണ്ട്.