ചവറ: ചവറ നിയോജക മണ്ഡലത്തിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസും, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ബേബിജോൺ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അനുമോദിക്കുന്നു. വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഒരു ഫോട്ടോയും മേയ് 31 നകം ചവറയിലെ ബേബിജോൺ ഷഷ്ഠ്യബ്ദി പൂർത്തി സ്മാരക മന്ദിരത്തിൽ നേരിട്ട് എത്തിക്കണമെന്ന് ബേബിജോൺ ഫൗണ്ടേഷൻ അറിയിച്ചു. ജൂൺ 6ന് ഉച്ചയ്ക്ക് 2.30 ന് ബേബിജോൺ ഷഷ്ഠ്യബ്ദി പൂർത്തി സ്മാരക മന്ദിരത്തിൽ നടക്കുന്ന പരിപാടിയിൽ വച്ച് വിദ്യാർത്ഥികളെ അനുമോദിക്കും. . പരിപാടിയിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ, നടൻ രമേശ് പിഷാരടി എന്നിവർ പങ്കെടുക്കും.