പടിഞ്ഞാറേ കല്ലട: ഐത്തോട്ടുവ തോപ്പിൽ കടവിന് സമീപം നെടുംന്തറ കിഴക്കതിൽ സുപ്രഭയുടെ കാലപ്പഴക്കം ചെന്ന വീട് കനത്ത മഴയെ തുടർന്ന് കഴിഞ്ഞദിവസം രാവിലെ തകർന്നുവീണു. രാവിലെ 10 മണിയോടെ വീട്ടിൽ സുപ്രഭയും മകൾ ശ്രീലേഖയും മാത്രമാണുണ്ടായിരുന്നത്. മേൽക്കൂരയിൽ നിന്ന് വീണ ഓട് തലയിൽ പതിച്ച് സുപ്രഭയ്ക്ക് നിസാര പരിക്കേറ്റു. കഴിഞ്ഞ ഏതാനും വർഷമായി ചതുപ്പ് സ്ഥലത്ത് ഏതുസമയവും ഇടിഞ്ഞുവീഴാറായ വീട്ടിലാണ് ഇവർ താമസിച്ചു കൊണ്ടിരുന്നത്. ജനറൽ വിഭാഗത്തിൽപ്പെട്ട ഇവർ വീടിനായി സർക്കാരിൽ അപേക്ഷ നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ വീട് അനുവദിച്ചില്ലെന്നാണ് ഇവരുടെ പരാതി. പടിഞ്ഞാറേ കല്ലട വില്ലേജ് ഓഫീസർ ബി. അജയകുമാർ.സ്പെഷ്യൽ വില്ലേജ് ഓഫീസർമാരായ രഘുനാഥൻ പിള്ള, രാധാകൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.