കരുനാഗപ്പള്ളി: ശക്തമായ മഴയെ തുടർന്ന് കരുനാഗപ്പള്ളിയിൽ ഇന്നലെ നാല് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. ഇതോടെ മൊത്തം ക്യാമ്പുകളുടെ എണ്ണം 8 ആയി. തൊടിയൂർ യു.പി.എസ്, പാവുമ്പാ അമൃതാ യു.പി.എസ്, അയണിവേലിക്കുളങ്ങര കെന്നഡി സ്കൂൾ, കരുനാഗപ്പള്ളി ടൗൺ യു.പി.ജി. എസ് എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകൾ തുടങ്ങിയത്. 8 ക്യാമ്പുകളിലായി 125 ഓളം കുടുംബങ്ങളുണ്ട്. മഴ തുടർന്നാൽ കൂടുതൽ ക്യാമ്പുകൾ തുടങ്ങേണ്ടി വരുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു. ഇന്നലെ യുണ്ടായ കാറ്റിൽ ഓച്ചിറ മേമന ചാലുംപാട്ടിൽ രാജമ്മയും വീടിന്റെ മുകളിൽ തെങ്ങ് വീണ് വീട് തകർന്നു. കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ 600 കിലോമീറ്റർ ദൂരം വെട്ടിക്കുറച്ചു. റോഡുകൾ വെള്ളലത്തിലായതിനാലാണ് സർവീസ് കുറച്ചത്.