കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ ചുണ്ട 3802-ാം നമ്പർ ശാഖയിൽ എസ്.എസ്. എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് ലഭിച്ച കുട്ടികൾക്ക് ക്യാഷ് അവാർഡ് വിതരണവും 1 മുതൽ 12 വരെ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണ വിതരണവും നടത്തി. ശാഖ പ്രസിഡന്റ് എസ്. രാജേന്ദ്രൻ അദ്ധ്യക്ഷനായി. യോഗം യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് കെ.പ്രേം രാജ് ഉദ്ഘാടനം ചെയ്തു. തുളസീധരൻ വേങ്ങൂർ ദൈവദശകം പഠന ക്ലാസ് നയിച്ചു. യൂണിയൻ കൗൺസിൽ അംഗങ്ങൾ എസ്. സുധാകരൻ, വി. അമ്പിളിദാസൻ,എസ് .വിജയൻ, പഞ്ചായത്ത് മെമ്പർ ടി .സി .പ്രദീപ്, ശാഖ സെക്രട്ടറി പി.ജയകുമാർ, ബി.ഷിബു, ഷീല, ജയകുമാരി, വിജയൻ, സുനിൽകുമാർ, ഷിബു പട്ടാണിമുക്ക് എന്നിവർ സംസാരിച്ചു.