കൊല്ലം: മുൻ മന്ത്രിയും കെ.പി.സി.സി മുൻ പ്രസിഡന്റുമായ സി.വി. പത്മരാജന്റെ നവതി സ്പെഷ്യൽ 'പത്മരാഗം' പുസ്തക പ്രകാശനം നാളെ വൈകിട്ട് നാലിന് ഡി.സി.സി ഓഫീസിലെ എ.എ. റഹീം ഓഡിറ്റോറിയത്തിൽ കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ നിർവഹിക്കും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ആദ്യപ്രതി ഏറ്റുവാങ്ങും. സദ്ഭാവനാ ട്രസ്റ്റ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, എം. മുകേഷ്, എം. നൗഷാദ്, മുൻ മന്ത്രി പി.കെ. ഗുരുദാസൻ, പന്ന്യൻ രവീന്ദ്രൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, കേരള ബാർ കൗൺസിൽ മുൻ ചെയർമൻ അഡ്വ. ഇ. ഷാനവാസ്ഖാൻ എന്നിവർ സംസാരിക്കും. സി.വി. പദ്മരാജൻ മറുപടി പ്രസംഗം നടത്തും. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. ബേബിസൺ സ്വാഗതവും എഡിറ്റർ എസ്. സുധീശൻ നന്ദിയും പറയും.
മുതിർന്ന രാഷ്ട്രീയ നേതാക്കൾ, സാമൂഹിക പ്രവർത്തകർ, സഹകാരികൾ, മുതിർന്ന മാദ്ധ്യമ പ്രവർത്തകർ തുടങ്ങിയവർ എഴുതിയ അൻപതിൽപ്പരം ലേഖനങ്ങളുടെ സമാഹാരമാണ് ഉള്ളടക്കമെന്ന് ചീഫ് കോ ഓർഡിനേറ്റർ അഡ്വ.കെ. ബേബിസൺ, എഡിറ്റോറിയൽ ബോർഡ് ചെയർമാൻ പ്രൊഫ. ജി. ശരശ്ചന്ദ്രൻ നായർ, എഡിറ്റർ എസ്. സുധീശൻ എന്നിവർ അറിയിച്ചു. കൊല്ലം സഹകരണ അർബൻ ബാങ്കിന്റെ ആഭിമുഖ്യത്തിലാണു ചടങ്ങുകൾ. സദ്ഭാവനാ ട്രസ്റ്റ് ആണ് പ്രസാധകർ.