കൊട്ടാരക്കര: കൊട്ടാരക്കര ആശ്രയയുടെ നേതൃത്വത്തിൽ നശാമുക്ത് ഭാരത് അഭിയാൻ ലഹരിമുക്ത ബോധവത്കരണം ഇന്ന് ആരംഭിക്കും.
ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൊട്ടാരക്കര ആശ്രയയും ജില്ലാ സാമൂഹ്യ നീതി വകുപ്പും ജില്ലാ ഭരണകൂടവും ബസ് യാത്രികരെ പുകയില വിരുദ്ധ ബാഡ്ജ് അണിയിക്കുന്നു. ഇന്ന് രാവിലെ 9.30ന് ജില്ലാ റൂറൽ പൊലീസ് മേധാവി കെ.എം.സാബുമാത്യു കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ബാഡ്ജ് അണിയിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടർന്ന് 10ന് കലയപുരംആശ്രയ സങ്കേതത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ യജ്ഞം ജനബോധൻ 2024ന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി ചിഞ്ചുറാണി നിർവഹിക്കും. ചടങ്ങിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസർ എ.കെ. ഹരികുമാർ അദ്ധ്യക്ഷനാകും. ഇന്ന് മുതൽ ജൂൺ 26വരെ സംസ്ഥാന വ്യാപകമായി മദ്യ, മയക്കുമരുന്നു വിരുദ്ധ പ്രവർത്തനങ്ങൾ നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് കുമാർ, മൈലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി.നാഥ്, ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി, വാർഡു മെമ്പർ മനോജ് കാഞ്ഞിമുകൾ, പട്ടാഴി മുരളീധരൻ എന്നിവർ സംസാരിക്കും. നശാമുക്ത് ഭാരത് അഭിയാൻ ജില്ലാ കോ-ഓർഡിനേറ്റർ കലയപുരം ജോസ് പദ്ധതി വിശദീകരിക്കും.