കൊല്ലം: സംസ്കൃതാദ്ധ്യാപകരുടെ പ്രശ്നനങ്ങൾ പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കേരള സംസ്കൃതാദ്ധ്യാപക ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ നിര്യാതനായ പി.ജി.അജിത്ത് പ്രസാദിന്റെ മൂന്നാം സ്മൃതിദിനം എഴുകോൺ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഒന്നാം ക്ലാസ് മുതൽ സംസ്കൃതപഠനം എന്ന സ്വപ്‌നം സാദ്ധ്യമാക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. കൂടാതെ സംസ്കൃതപാഠ പുസ്‌തകരചന, സംസ്‌കൃതം സ്കോഷർഷിപ്പ് എന്നീ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിലും അദ്ദേഹം മുഖ്യ പങ്ക് വഹിച്ചതായി മന്ത്രി പറഞ്ഞു.
എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം അദ്ധ്യക്ഷനായി. ജില്ലയിൽ ഒന്നാം ഭാഷയായി സംസ്കൃതം പഠിച്ച് എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും ഹയർ സെക്കൻഡറി തലത്തിൽ രണ്ടാം ഭാഷയായിയ സംസ്കൃതം പഠിച്ച് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും യോഗത്തിൽ അനുമോദിച്ചു.
സംസ്കൃതാദ്ധ്യാപകർക്ക് നൽകാനായുള്ള വിവിധ ദിനാചരണങ്ങളുടെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടന്നു.
കെ.എസ്.ടി.എഫ് (പി)സംസ്ഥാന പ്രസിഡന്റ് സി.പി.സനൽ ചന്ദ്രൻ അനുസ്‌മരണപ്രഭാഷണം നടത്തി. കെ.ഡി.എസ്.ടി.എഫ് ജന.സെക്രട്ടറി പി.പദ്‌മനാഭൻ, കെ.എസ്.ടി.എഫ് (പി) ജന.സെക്രട്ടറി സി.പി.സുരേഷ്‌ബാബു. കെ.ഡി.എസ്.ടി.എഫ് സംസ്ഥാന ട്രഷറർ സി.സുരേഷ്‌കുമാർ, കെ.എസ്.ടി.എഫ് (പി) സംസ്ഥാന ട്രഷറർ എസ്.ശ്രീജു.ആർ.മുരളീധരൻ, ഡോ. ജി.സഹദേവൻ. എസ്.മണിലാൽ പിള്ള, പി.എൽ.ഹേമൻ, എസ്.ജോസ്, സി.എസ്.ബിനു, വി.ഷീബ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ബി.എസ്.ലക്ഷ്‌മി നന്ദി പറഞ്ഞു.