കൊല്ലം: കാഷ്യു കോർപ്പറേഷനിലെ ജീവനക്കാരുടെ മക്കളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഏർപ്പെടുത്തിയ മികവ് 2024 പദ്ധതിയുടെ വിതരണം ജൂൺ 1ന് രാവിലെ 11ന് കോർപ്പറേഷന്റെ കിളികൊല്ലൂർ ഫാക്ടറിയിൽ നടക്കും.
എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഫുൾ എ പ്ളസ് നേടിയവർക്ക് 5000 രൂപയും, എം.ബി.ബി.എസിന് പഠിക്കുന്നവർക്ക് 25000 രൂപയും നൽകും. അവർഡ് തുക വർദ്ധിപ്പിച്ചത് നിലവിലെ ഭരണസമിതിയാണ്. ഇതിനകം 16 തൊഴിലാളികളുടെ മക്കൾക്ക് എം.ബി.ബി.എസിന് സഹായം നൽകി. എട്ടു വർഷത്തിനിടെ 1200 കുട്ടികൾക്ക് സഹായം നൽകി.
കോർപ്പറേഷനിലെ 30 ഫാക്ടറിയിലെയും അർഹരായവർ രേഖകൾ സഹിതം എത്തി ധനസഹായം കൈപ്പറ്റണമെന്ന് ചെയർമാൻ എസ്.ജയമോഹൻ അറിയിച്ചു.