ഹരിപ്പാട്: കരുവാറ്റ ഗ്രാമ പഞ്ചായത്തിനെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് പ്രസിഡന്റ് എസ്. സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗം ആവശ്യപ്പെട്ടു.15 കിലോമീറ്റർ റോഡ് നശിച്ചു. സ്കൂളുകൾ, അങ്കണവാടികൾ എന്നിവയ്ക്കും നാശമുണ്ടായി. 5000ത്തോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിലാണ്. തൊഴിൽ മേഖലകൾ മിക്കതും നിശ്ചലമായി. വളർത്തുമൃഗങ്ങൾ പട്ടിണിയിലാണ്. അടിയന്തിര സാഹചര്യം നേരിടാൻ കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ ആരംഭിക്കേണ്ടതുണ്ട്. കന്നുകാലികൾക്ക് സൗജന്യമായി കാലിത്തീറ്റ അനുവദിക്കണം. നാശനഷ്ട‌ങ്ങൾക്ക് പരിഹാരവും ഉപജീവന പദ്ധതിക്ക് കുടുംബശ്രീ മുഖേന സഹായവും അനുവദിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വാർഡ് പ്രതിനിധികളായ ടി. പൊന്നമ്മ, ഷീബ ഓമനക്കുട്ടൻ, ശ്രീലേഖ മനു, നീതു ബേബി, സുനിൽകുമാർ, സുസ്മിത, ഷാജി കരുവാറ്റ, സനിൽ കുമാർ, വി.കെ. നാഥൻ, എസ്.അനിത, കെ.ആർ. പുഷ്പ, അസി. സെക്രട്ടറി എ.എൽ. ലീജ എന്നിവർ പങ്കെടുത്തു.