photo
സുബി

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിലായി. കരുനാഗപ്പള്ളി ആലുംകടവ് നമ്പരുവികാല കാഞ്ഞിരം കുന്നേൽ സുബിനെയാണ് (37) കനകക്കുന്ന് പൊലീസ് സി.ഐ എസ്.അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ ബൈക്കിലെത്തിയാണ് നഗ്‌നത കാട്ടിയത്. തുടർന്ന് രക്ഷപ്പെട്ട സുബിനെ മുതുകുളം മുതൽ കരുനാഗപ്പള്ളിവരെയുള്ള പ്രധാന റോഡിലെയും വീടുകളിലെയും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. പോക്സോ പ്രകാരം അറസ്റ്റുചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐ എസ്.അനൂപിനോടൊപ്പം എസ്.ഐ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ്, ഗിരീഷ്, ജിതേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.