ocr
ദേശീയപാതയിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനെ തുടർന്നൂണ്ടായ തർക്കത്തിനെ തുടർന്ന് ദേസീയപാതാ കരാർ ജീവനക്കാരനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർദ്ദിച്ചെന്നാരോപിച്ച് . കോൺഗ്രസ് നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു.

ഓച്ചിറ: ദേശീയപാതയിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിനെ തുടർന്ന് കരാർ ജീവനക്കാരനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർദ്ദിച്ചെന്നാരോപിച്ച് ഓച്ചിറയിൽ രാഷ്ടീയ നാടകം. കോൺഗ്രസിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ദേശീയപാതാ വികസന കരാർ ജീവനക്കാരനായ അജയ്നെ അകാരണമായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീതാകുമാരി മ‌ർദ്ദിച്ചെന്നാരോപിച്ച് ദേശീയപാതാവികസന ഏജൻസിയായ വിശ്വസമുദ്ര ഏജൻസിയും കരാർ ജീവനക്കാരനായ അജയ്‌യും ഓച്ചിറ പൊലീസിൽ പരാതി നൽകി. തന്നോട് കരാർ ജീവനക്കാരൻ അപമര്യാദയായി പെരുമാറി എന്നാരോപിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീതാകുമാരിയും പരാതി നൽകിട്ടുണ്ട്.

കോൺഗ്രസ് പ്രതിഷേധം

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിൽ ഓച്ചിറ പൊലീസ് അടികൊണ്ട ചെറുപ്പക്കാരനെതിരെ കള്ളക്കേസ് ചുമത്തിയതിനെതിരെ ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറബ്ലോക്ക് ഓഫീസ് ഉപരോധിച്ചു. ഉപരോധം ഡി.സി.സി. എക്സിക്യൂട്ടീവ് അംഗം നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, അയ്യാണിക്കൽ മജീദ്, ബി.സെവന്തികുമാരി, അൻസർ മലബാർ, കെ.എം നൗഷാദ്, ബി. ശ്രീകുമാർ, കൃഷ്ണപിള്ള, യൂസഫ് കുഞ്ഞ്, മെഹർഖാൻ ചേന്നല്ലൂർ, എസ്.ഗീതാകുമാരി, കെ. ശോഭകുമാർ, ദിലീപ് ശങ്കർ, എസ്.സുൾഫിഖാൻ, എം.എസ്.രാജു, ദീപക് വിപിൻ തുടങ്ങിയവർ സംസാരിച്ചു.