കൊല്ലം: അഞ്ചാലുംമൂട് - കുണ്ടറ റോഡിൽ ചാറുകാട് വായനശാലയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ബേക്കറികൾക്ക് സാധനങ്ങൾ വിതരണം ചെയ്യുന്ന നാനോ കാറാണ് കത്തിയത്. സാധനങ്ങൾ വിതരണം ചെയ്തശേഷം വാഹനം ഓണാക്കി മുന്നോട്ടെടുത്തപ്പോൾ പുകവരുന്നതുകണ്ട് നിറുത്തി പുറത്തിറങ്ങിയപ്പോഴാണ് കാർ കത്തിയത്. കുണ്ടറയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. കുപ്പണ സ്വദേശി അധീഷ് രാജിന്റെ ഉടമസ്ഥയിലുള്ള വാഹനമാണ് കത്തിനശിച്ചത്. വാടകയ്ക്ക് നൽകിയതായിരുന്നു കാർ.