മൈനാഗപ്പള്ളി: എസ്.എൻ.ഡി. പി യോഗം 2248 -ാം നമ്പർ വിദ്വാൻ എം.കെ.അച്യുതൻ മെമ്മോറിയൽ മൈനാഗപ്പള്ളി ടൗൺ ശാഖയിലെ സ്‌കൂൾ കുട്ടികൾക്ക് പഠനോപകരണ വിതരണവും പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കായി മെരിറ്റ് അവാർഡും സംഘടിപ്പിക്കുന്നു.നാളെ രാവിലെ 10ന് മൈനാഗപ്പള്ളി വില്ലേജ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസി‌ഡന്റ് എൻ.മുരളീധരൻ അദ്ധ്യക്ഷനാകും. കുന്നത്തൂർ യൂണിയൻ സെക്രട്ടറി റാം മനോജ് പഠനോപകരണങ്ങൾ വിതരണം ചെയ്യും. താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻഅഡ്വ.ടി.മോഹനൻ, യൂണിയൻ കൗൺസിലർ അഡ്വ.ഡി.സുധാകരൻ, മൈനാഗപ്പള്ളി വില്ലേജ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.കമൽദാസ്, വാ‌ർഡ് മെമ്പർ ബിജികുമാരി,യൂണിയൻ കമ്മിറ്റി മെമ്പർ ടി.ശശിധരൻ എന്നിവർ സംസാരിക്കും.സെക്രട്ടറി പി. പൊന്നപ്പൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജി. സുന്ദരേശൻ നന്ദിയും പറയും. കെ.എം. അഞ്ജുഷ പ്രാർത്ഥന ഗീതം ആലപിക്കും.