photo
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ മികവ് പുലർത്തിയതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുരസ്‌കാരം ജില്ലാ നൂൺ ഫീഡിംഗ് സൂപ്പർവൈസർ എം. സൈഫുദ്ദീൻ മുസ്ലിയാരിൽ നിന്ന് പ്രഥമാദ്ധ്യാപിക ആർ.ഗംഗാദേവി ഏറ്റുവാങ്ങുന്നു

കൊല്ലം : ചവറ ഉപജില്ലയിൽ, 2023 -24 അദ്ധ്യയന വർഷത്തിൽ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ മികവുയർത്തിയതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുരസ്‌കാരം പന്മന മനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്‌കൃത ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് ലഭിച്ചു. ഇക്കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ സ്‌കൂൾ ഏറ്റെടുത്ത് നടപ്പാക്കിയ ശ്രദ്ധേയങ്ങളായ പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം ലഭിച്ചത്.

സംസ്ഥാനത്ത് തന്നെ ആദ്യമായി സായാഹ്ന ഭക്ഷണ പദ്ധതി നടപ്പിലാക്കിയതിലൂടെ മറ്റു ജില്ലകൾക്ക് കൂടി മാതൃകയാകുവാൻ സ്‌കൂളിന് കഴിഞ്ഞു . പി.ടി.എ , എസ്.എം.സി , പൂർവവിദ്യാർത്ഥി കൂട്ടായ്മ എന്നിവയുടെ പിന്തുണയോടെയാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്.

ചവറ ബി.ആർ.സി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ നൂൺ ഫീഡിംഗ് സൂപ്പർവൈസർ എം.സൈഫുദ്ദീൻ മുസ്ലിയാരിൽ നിന്ന് പ്രഥമാദ്ധ്യാപിക ആർ.ഗംഗാദേവി പുരസ്‌കാരം ഏറ്റുവാങ്ങി.
യോഗത്തിൽ ഡയറ്റ് ലക്ചറർ ടി.ബിന്ദു , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.സജി, ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ കിഷോർ.കെ.കൊച്ചയ്യം, സീനിയർ സൂപ്രണ്ട് വി.നിഷ, ഉപജില്ലാ നൂൺമീൽ ഓഫീസർ കെ. ഗോപകുമാർ എന്നിവർ സംസാരിച്ചു.