saju
സാജു. പി. എസ്

ഓച്ചിറ: ദീർഘകാലം പട്ടികജാതി വികസന വകുപ്പിന്റെ ഓച്ചിറ ഗവ. ഐ.ടിഐ ട്രെയിനിംഗ് സൂപ്രണ്ട് ആന്റ് പ്രിൻസിപ്പൽ ആയി പ്രവർത്തിച്ച് ദക്ഷിണ മേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ആയി സർവീസിൽ നിന്ന് വിരമിച്ച പി.എസ്.സാജുവിന് ഓച്ചിറ ഗവ.ഐ.ടി.ഐയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സംഘടിപ്പിച്ചു. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി അദ്ധ്യക്ഷയായി. ഓച്ചിറ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എസ്.ഗീതാകുമാരി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.ഡി.പദ്മകുമാർ, ഗ്രാമ പഞ്ചായത്ത്‌ അംഗം ആനേത്ത് സന്തോഷ്‌, ഉത്തര മേഖല ട്രെയിനിംഗ് ഇൻസ്‌ട്രക്ടർ ബാബുരാജൻ, ചിറ്റൂർ ഐ.ടി.ഐ പ്രിൻസിപ്പൽ വിനോദ്, ബേള ഐ.ടി.ഐ പ്രിൻസിപ്പൽ രാജേഷ് ബാബു, വെട്ടിക്കവല ഐ.ടി. ഐ പ്രിൻസിപ്പൽ എം.ഐ. നവാസ് , മാവേലിക്കര ഐ.ടി.ഐ പ്രിൻസിപ്പൽ ബാർനാഡ് സോണി, ആറ്റിപ്ര ഐ.ടി.ഐ പ്രിൻസിപ്പൽ സി.എസ്.സുഭാഷ്, ഓച്ചിറ ഐ.ടി.ഐ മുൻ ട്രെയിനിംഗ് സൂപ്രണ്ട് വസന്ത, ബ്ലോക്ക്‌ പട്ടിക ജാതി വികസന ഓഫീസർ മഞ്ജു തുടങ്ങിയവർ സംസാരിച്ചു. ട്രെയിനിംഗ് ഇൻസ്‌ട്രക്ടർ എ.ഷമീറ സ്വാഗതവും ട്രെയിനിംഗ് ഇൻസ്‌ട്രക്ടർ അനുമോൻ നന്ദിയും പറഞ്ഞു. ചലച്ചിത്ര പിന്നണി ഗായകൻ മത്തായി സുനിൽ, ഫോക്ക്ലോഡ് അക്കാഡമി അവാർഡ് ജേതാവ് ബൈജു മലനട എന്നിവർ ഗാനങ്ങൾ ആലപിച്ചു.