പുനലൂർ: എസ്.എൻ.ഡി.പി യോഗം 808-ാം നമ്പർ വിളക്കുവെട്ടം ശാഖയിലെ വിദ്യാർത്ഥികൾക്ക് നാളെ വൈകിട്ട് 3ന് പഠനോപകരണങ്ങൾ വിതരണം ചെയ്യും. ശാഖ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പഠനോപകരണങ്ങൾ വിതരണം ചെയ്യും.ശാഖ പ്രസിഡന്റ് ബി.അജി അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി.സെക്രട്ടറി വനജവിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്,യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, സന്തോഷ് ജി.നാഥ്, കെ.വി.സുഭാഷ് ബാബു,ശാഖ സെക്രട്ടറി എസ്.കുമാർ തുടങ്ങിയവർ സംസാരിക്കും.