കൊല്ലം: വൈ.എം.സി.എ കൊല്ലം സബ് റീജിയൻ പ്രവർത്തന ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2ന് കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ. പി.ജെ.കുര്യൻ നിർവഹിക്കും. വൈ.എം.സി.എ പ്രസിഡന്റ് കുളക്കട രാജു അദ്ധ്യക്ഷനാകും. 2024ലെ ഹ്യുമാനിറ്റേറിയൻ അവാർഡ് വൈ.എം.സി.എ സീനിയർ നേതാവ് പി.ഒ.തോമസിന് നൽകും. റാങ്ക് ജേതാക്കളെയും ഉന്നത സ്ഥാനലബ്ധി ലഭിച്ചവരെയും ആദരിക്കും .പി.സി.വിഷ്ണുനാഥ് എം.എൽ.എ, സി.എസ്.ഐ സഭ സീനിയർ ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്, നിർമ്മിതി കേന്ദ്രം ഡയറക്ടറും സി.ഒയുമായ ഫെബി വർഗീസ്, റവ. ഡോ. പി.ജെ.മാമച്ചൻ, ഡോ. എബ്രഹാം മാത്യു, അഡ്വ. കെ.കെ.ഐസക്, എ.കെ.സന്തോഷ് ബേബി, ജി.ബിജു, റജിമോൻ വർഗീസ്, പ്രൊഫ. ഡോ. ജോർജ് തോമസ് മുളയറ, ജോർജ് കോശി, വി.ജി.ജോൺ, സുരേഷ് ജേക്കബ്, തങ്കച്ചൻ തോമസ്, വർഗീസ് കാനാവിൽ എന്നിവർ പങ്കെടുക്കും.