കരുനാഗപ്പള്ളി: തഴവാ പഞ്ചായത്തിലെ 18, 19, 20, 21 വാർഡുകളിൽ കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ടുമെന്റ് കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വെള്ളം കയറിയ വീടുകളിൽ നിന്ന് വൃദ്ധരെയും രോഗികളെയും കുട്ടികളെയും മാറ്റി പാർപ്പിച്ചു. ജനറൽ സെക്രട്ടറി ഷാമില ഷിഹാബ്, റജീന കടത്തൂർ, പഞ്ചായത്ത് മെമ്പർ നിസ്സാ തൈക്കൂട്ടത്തിൽ, റാഷിദ് എ.വാഹിദ് തുടങ്ങിയവർ നേതൃത്വം നൽകി.