ഓയൂർ : എസ്.എൻ.ഡി.പി യോഗം മൈലോട് മഹാകവി കുമാര വിലാസം 597-ാം നമ്പർ ശാഖയുടെ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ചടങ്ങിനോടനുബദ്ധിച്ച് നടന്ന പൊതു സമ്മേളനവും പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയവർക്കുള്ള അനുമോദനചടങ്ങും കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ടി.പ്രസന്നകുമാർ, യൂണിയൻ കൗൺസിലർ എസ്.ബൈജു, യൂണിയൻ കമ്മിറ്റി അംഗം മൈലോട് സഹദേവൻ നിയുക്ത യൂണിയൻ കമ്മിറ്റി അംഗം ബി.എസ്.പ്രസാദ് ആമ്പാടി, ട്രസ്റ്റ് മെമ്പർ ഡോ. ഒ.വാസുദേവൻ തുടങ്ങിവർ സംസാരിച്ചു. ശാഖ സെക്രട്ടറി കെ.ത്യാഗരാജൻ സ്വാഗതവും കമ്മിറ്റി അംഗം സി.വിജയകുമാർ നന്ദിയും പറഞ്ഞു.