പുനലൂർ: എസ്.എൻ.ഡി.പിയോഗം 315ാം നമ്പർ ഐക്കരക്കോണം ശാഖയിൽ ക്യാഷ് അവാർഡും പഠനോപകരണങ്ങളും വിതരണം ചെയ്തു. ശാഖാ അതിർത്തിയിലെ പത്താം ക്ലാസ് പരീക്ഷയിലും പ്ലസ് ടൂ പരീക്ഷയിലും വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. യോഗം ഡയറക്ടറും, എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗവുമായ എൻ.സതീഷ്കുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ക്യാപ്ടൻ എസ്.മധുസൂദനൻ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ കെ.വി.സുഭാഷ് ബാബു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലമധുസുദനൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം ബി.ചന്ദ്രബാബു, വനിതാസംഘം ശാഖ പ്രസിഡന്റ് അഞ്ചുസുനിൽ, സെക്രട്ടറി പ്രസന്ന സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു.