കരുനാഗപ്പള്ളി : ലോക പുകയിലവിരുദ്ധ ദിനത്തോടാനുബന്ധിച്ച് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ, സബർമതി ഗ്രന്ഥശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫ്ലാഷ്മോബ് ശ്രദ്ധേയമായി. കരുനാഗപ്പള്ളി റേഞ്ച് ഓഫീസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എൽ.വിജിലാൽ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്‌ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഓൺലൈനായി നിർവഹിച്ചു. സബർമതി ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. സെക്രട്ടറി വി.ആർ.ഹരികൃഷ്ണൻ, ലൈബ്രേറിയൻ സുമി സുൽത്താൻ, കൗൺസിൽ ജില്ലാ കൺവീനർ ശബരീനാഥ്, ടീം സബർമതി പ്രതിനിധികളായ എസ്.എ.നിവ, ബിലാൽമജീദ്, എം.ജി.ആദിത്യൻ, ശ്യാം,സഹീർ,ബിലാൽ, ആദിൽനിസാം, സെൽമാൻ,നിധിൻ എന്നിവർ ഫ്ലാഷ്മോബിന് നേതൃത്വം നൽകി.