ccc
പിറവന്തൂരിൽ കിസാൻ കോൺഗ്രസ്‌ ബ്രിഗേഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണം സംസ്ഥാന സെക്രട്ടറി എ. ലജീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

പിറവന്തൂർ: കിസാൻ കോൺഗ്രസ് ബ്രിഗേഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. ചെമ്പനരുവിയിൽ പി. വിജയന്റെ വസതിയിൽ നടന്ന പരിപാടി ബ്രിഗേഡ് സംസ്ഥാന സെക്രട്ടറി എ.ലജീഷ്‌കുമാർ ഉദ്‌ഘാടനം ചെയ്‌തു. കർഷക കോൺഗ്രസ് പിറവന്തൂർ മണ്ഡലം പ്രസിഡന്റ് ടി. എൻ .ബാലകൃഷ്‌ണൻ അദ്ധ്യക്ഷനായി. രഞ്ജുകൃഷ്‌ണൻ സംസാരിച്ചു. പി. വിജയൻ സ്വാഗതവും സുന്ദരേശൻ നന്ദിയും പറഞ്ഞു.