cc
ഹരിശ്രീ ലഹരിമോചന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യവകുപ്പ് , പൊലീസ് ,എക്സൈസ് ,ലയൺസ് ക്ലബ്‌, കെ.എസ്.ആർ.ടി.സി എന്നിവയുമായി സഹകരിച്ച് നടന്ന പുകയില വിരുദ്ധ സന്ദേശറാലി

ചടയമംഗലം: ഹരിശ്രീ ലഹരിമോചന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യവകുപ്പ് , പൊലീസ് ,എക്സൈസ് ,ലയൺസ് ക്ലബ്‌, കെ.എസ്.ആർ.ടി.സി എന്നിവയുമായി സഹകരിച്ച് പുകയില വിരുദ്ധ ദിനചാരണം നടത്തി. എം.ജി ഹൈസ്കൂൾ എസ്.പി.സി യൂണിറ്റും ആരോഗ്യപ്രവർത്തകരും അണിനിരന്ന സന്ദേശറാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സമാപിച്ചു. ചടയമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി സുനിൽ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞയും ഗവ. മെഡിക്കൽ ഓഫീസർ ഡോ.സുധീർ ജേക്കബ് ലഘുലേഖ വിതരണോദ്ഘാടനവും നടത്തി. ഹരിശ്രീ ലഹരിമോചന കേന്ദ്രം ഡയറക്ടർ ഡോ.സജീവ് അദ്ധ്യക്ഷനായി. ലയൺസ്ക്ലബ്‌ പ്രസിഡന്റ്‌ സരസ്വതി സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു ആശംസയും ഷൈൻ വയലാ നന്ദിയും പറഞ്ഞു.