കൊല്ലം: ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, കൊല്ലം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും ചൈൽഡ് ഹെൽപ് ലൈൻ, കാവൽ പ്ളസ് എന്നിവയുടെയും സഹകരണത്തോടെ ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് കൊല്ലം ഗവ. ചിൽഡ്രൻസ് ഹോമിൽ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. ഉദ്ഘാടനവും വിഷയാവതരണവും കേരള ബാലാവകാശ സംരക്ഷണ കമ്മിഷൻ മുൻ അംഗം സി.ജെ. ആന്റണി നിർവഹിച്ചു. കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനിൽ വെള്ളിമൺ അദ്ധ്യക്ഷത വഹിച്ചു. സി.ഡബ്യു.സി അംഗങ്ങളായ എ.ആർ. രഞ്ജന, അലൻ എം.അലക്സാണ്ടർ, ഗവ. ചിൽഡ്രൻസ് ഹോം സി.ഡബ്യു.ഐ സുബ്രഹ്മണ്യം പോറ്റി, കാവൽ പ്ളസ് കോ ഓർഡിനേറ്റർ റിനീഷ്, ചൈൽഡ് ഹെൽപ് ലൈൻ കേസ് വർക്കർ ബിനു അലക്സാണ്ടർ എന്നിവരും പങ്കെടുത്തു.