k
പാരിപ്പള്ളി സംസ്കാരയുടെ സാഹിത്യപുരസ്‌കാരം സി​. രാധാകൃഷ്ണന് ഡോ. ജോർജ് ഓണക്കൂർ സമ്മാനി​ക്കുന്നു

ചാത്തന്നൂർ: പാരിപ്പള്ളി സംസ്കാരയുടെ സാഹിത്യപുരസ്‌കാരം സി​. രാധാകൃഷ്ണന് ഡോ. ജോർജ് ഓണക്കൂർ സമ്മാനി​ച്ചു. ആർട്ടിസ്റ്റ് ഗുരുപ്രസാദ് അയ്യപ്പൻ രൂപകല്പന ചെയ്ത വെങ്കലശില്പവും 25,000 രൂപയും പ്രശസ്തി പത്രവുമായി​രുന്നു അവാർഡ്. ചടങ്ങി​ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള തത്സമയം ആശംസ നേർന്നു. സംസ്കാര പ്രസിഡന്റ്‌ രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ജമീലാ പ്രകാശം, പി കെ. സുകുമാരക്കുറുപ്പ്, ഡോ. അജയൻ പനയറ, സെക്രട്ടറി അജിത് കുമാർ, കൺവീനർ എസ്. ശ്രീലാൽ, പി.വി. ശിവകുമാർ എന്നിവർ സംസാരിച്ചു.

5000 രൂപ സ്നേഹസ്പർശമായി നിർധനനായ ഒരു രോഗിക്ക് നൽകി. പ്രദീപ്‌ വൈഗയുടെ നേതൃത്വത്തിൽ സ്റ്റേജ് ഷോയും നടത്തി.