കൊല്ലം : ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ വവ്വക്കാവ് എ.എം.ഫാർമസി കോളേജിൽ ബോധവത്കരണ ക്ലാസും പുകയില വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഷെഫീഖിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം
കരുനാഗപ്പള്ളി റേഞ്ച് ഇൻസ്പെക്ടർ (ഗ്രേഡ്) ഡി. എസ്.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)പി.എൽ.വിജിലാൽ മുഖ്യപ്രഭാഷണം നടത്തി. സിവിൽ എക്സൈസ് ഓഫീസർമാരായ എച്ച്.ചാൾസ്, ജിനു തങ്കച്ചൻ എന്നിവർ ക്ലാസ് നയിച്ചു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എ.അജിത് കുമാർ ആശംസയർപ്പിച്ചു. സിവിൽ എക്സൈസ് ഓഫീസർ കെ.സാജൻ, പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലി.പ്രിവന്റിവ് ഓഫീസർ പി.ജോൺ സ്വാഗതവും കോളേജ് വിദ്യാർത്ഥിനി ഫാത്തിമ നന്ദിയും പറഞ്ഞു.