കുണ്ടറ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുണ്ടറ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട സ്കൂളുകളിലെ വിദ്യാർത്ഥികൾ പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. കുണ്ടറ മണ്ഡലത്തിലെ താമസക്കാരും നിയോജകമണ്ഡലത്തിന് പുറത്തുള്ള സ്കൂളിൽ പഠിച്ചവരുമായ വിദ്യാർത്ഥികൾ അവരുടെ മാർക്ക് ലിസ്റ്റ്, ഫോട്ടോ, ഫോൺ നമ്പർ എന്നിവ 10ന് മുമ്പായി എം.,എ.ൽഎ ഓഫീസിൽ എത്തിക്കണം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ പഠിച്ച വിദ്യാർത്ഥികളിൽ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവരെയാണ് പരിഗണിക്കുന്നത്. ഫോൺ: 8281365248, 8921591561.