കൊല്ലം: ശ്രീനാരായണ കോളേജ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിൽ (ഐ.ഐ.സി) കോളേജ് വിദ്യാർത്ഥികൾക്കും വനിതകൾക്കും വേണ്ടി കോളേജിൽ വച്ച് നടത്തുന്ന മൂന്നുമാസം ദൈർഘ്യമുള്ള ബ്യുട്ടീഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. പ്രായപരിധിയില്ല. ഫോൺ: 8606764420.