പുനലൂർ: വൃക്കകൾ തകരാറിലായ യുവാവിന് ചികിത്സാ ധനസഹായം സ്വരൂപിക്കാൻ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറും നിർദ്ധന കുടുംബാംഗവുമായ വെഞ്ചേമ്പ് പുഷ്പമംഗലത്ത് വീട്ടിൽ നിഷാദാണ് ചികിത്സയിൽ കഴിയുന്നത്. സഹോദരിയുടെ വീട്ടിൽ കഴിയുന്ന യുവാവിന് വൃക്ക മാറ്റി വയ്ക്കാൻ 40ലക്ഷത്തോളം രൂപ വേണ്ടി വരും. കഴിഞ്ഞ ദിവസം വെഞ്ചേമ്പ് കൂട്ടപ്പാറ ജംഗ്ഷനിൽ ധന സമാഹരണങ്ങൾക്കായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പി.എസ്.സുപാൽ എം.എൽ.എ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സഹായ സമിതി ചെയർമാൻ അയ്യൂബ് വെഞ്ചേമ്പ് അദ്ധ്യക്ഷനായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അശോക് കുമാർ, ജില്ലാ പഞ്ചയത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ.കെ.ഷാജി, കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് യോഹന്നാൻ കുട്ടി, പുനലൂർ നഗരസഭ മുൻ ചെയർമാൻ എം.എ.രാജഗോപാൽ, കരവാളൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഡി.പ്രദീപ്, മുഹമ്മദ് അൻസാരി, സി.പി.ഐ ജില്ല എക്സിക്യുട്ടീവ് അംഗം സി.അജയപ്രസാദ്, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ, മാത്ര സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് രാമചന്ദ്രൻ പിള്ള, സി.പി.ഐ കരവാളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അജയ് കെ.പ്രസാദ്, സഹായ സമിതി ജനറൽ കൺവീനർ ജലീൽ പുനലൂർ, വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് ബി.ബിനു തുടങ്ങിയവർ സംസാരിച്ചു.