k

ചാത്തന്നൂർ: കാണാതായ ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ നിന്ന് കണ്ടെടുത്തു. ചാത്തന്നൂർ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ ചാത്തന്നൂർ ഏറം വെട്ടിക്കുന്നുവിളയ്ക്ക് സമീപം തുണ്ടുവിള കിഴക്കതിൽ പരേതനായ കൃഷ്ണൻ നായരുടെ മകൻ രാജശേഖരൻ നായരുടെ (54) മൃതദേഹമാണ് കണ്ടെടുത്തത്.

ബുധനാഴ്ച വൈകിട്ട് മുതൽ രാജശേഖരൻ നായരെ കാണാനില്ലായിരുന്നു. ഓട്ടോറിക്ഷ ഇത്തിക്കര കൊച്ചുപാലത്തിന് സമീപം നിറുത്തിയിട്ടിരുന്നു. ആറ്റുതീരത്ത് ചെരിപ്പും കണ്ടെത്തി. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നദിയിലേയ്ക്ക് ഇറങ്ങുന്നതായും കണ്ടെത്തി. രണ്ട് ദിവസമായി സ്കൂബാ ടീം തെരച്ചിൽ നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ വീണ്ടും തെരച്ചിൽ നടത്തുന്നതിനിടെയാണ് ഉച്ചയോടെ മീനാട് ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: സരസ്വതിഅമ്മ. ഭാര്യ: ബിജി. മക്കൾ: അമ്മു, ശരൺ ശേഖർ.