കൊല്ലം: എസ്.എൻ.ഡി.പി യോഗം 3120-ാം നമ്പർ ചേരിക്കോണം ശാഖാതിർത്തിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡ് ദാനവും വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നാാളെ വൈകിട്ട് 3ന് ഡി.സുരേന്ദ്രൻ സ്‌മാരക ഹാളിൽ നടക്കും. പ്രസിഡന്റ് എസ്. സുനിത്ത് ദാസ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അവാർഡ് വിതരണവും അനുമോദനവും നടത്തും. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ പഠനോപകരണ വിതരണം നടത്തും. യോഗം കൗൺസിലർ പി.സുന്ദരൻ, മേഖല കൺവീനർ ബി.പ്രതാപൻ, യൂണിയൻ കൗൺസിലർ അഡ്വ.ഷേണാജി, എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ്. അജുലാൽ, ശാഖ വൈസ് പ്രസിഡന്റ് പി.വിശ്വംഭരൻ, കമ്മിറ്റി അംഗം എസ്.സുരേഷ് കുമാർ എന്നിവർ സംസാരികക്കും. സെക്രട്ടറി എസ്.ബാബുലാൽ സ്വാഗതവും യൂണിയൻ പ്രതിനിധി എ. ഷിനോജ് നന്ദിയും പറയും.