കൊല്ലം: മെഡിട്രീന ആശുപത്രിയും ന്യൂബെർഗ് ഡയഗ്നോസ്റ്റിക്സും സംയുക്തമായി ഇന്റർവെൻഷണൽ കാർഡിയോളജി- ജെനോമിക് മെഡിസിൻ വിഷയങ്ങളിൽ മെഡി​ക്കൽ തുടർ വി​ദ്യാഭ്യാസ പരി​പാടി​ സംഘടിപ്പിച്ചു. കൊല്ലം ബീച്ച് ഓർക്കിഡ് ഹോട്ടലിൽ നടന്ന യോഗത്തി​ൽ ഇന്റർവെൻഷണൽ കാർഡിയോളജിയിലെയും ജെനോമിക് മെഡിസിനിലെയും ആധുനിക രീതികളെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധർ ചർച്ച ചെയ്തു. മെഡിട്രീനയിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ.ബ്ലെസ്വിൻ ജിനോ ഇന്റർവെൻഷണൽ കാർഡിയോളജിയിലെ നൂതന ചികിത്സ രീതികൾ പങ്കുവച്ചു. ന്യൂബെർഗ് സെന്റർ ഫോർ ജെനോമിക് മെഡിസിൻ വിഭാഗം ജെനറ്റിസിസ്റ്റ് സുഷമ പാട്ടീൽ മുഖ്യ പ്രഭാഷണം നടത്തി. രോഗനിർണ്ണയത്തിൽ ജെനോമിക്‌സ് സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് സുഷമ പാട്ടീൽ പറഞ്ഞു. രോഗനിർണ്ണയത്തിനാവശ്യമായ പരിശോധനകളിൽ ന്യൂബെർഗ് ഡയഗ്നോസ്റ്റിക്സ് ഏറ്റവും നിലവാരം പുലർത്തുന്നുവെന്ന് മെഡിട്രീന സി.ഒ.ഒ രജിത് രാജൻ പറഞ്ഞു. മെഡിട്രീനയിലെ ഡോക്ടർമാരും ന്യൂബെർഗ് ടീം അധികൃതരും പരിപാടിയിൽ പങ്കെടുത്തു. പ്രശസ്ത ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ.പ്രതാപ് കുമാറിന്റെ നേതൃത്വത്തിലാണ് മെഡിട്രീന കാർഡിയോളജി വിഭാഗം പ്രവർത്തിക്കുന്നത്. ഡോ മഞ്ജു പ്രതാപ് ആണ് പന്ത്രണ്ടോളം ശാഖകളുള്ള മെഡിട്രീന ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ സി.ഇ.ഒ.