a
നെഹ്റു സ്മൃതിയും അനുമോദനവും

ചവറ : കെ.പി.സി.സി വിചാർ വിഭാഗ് ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിന്റെ 60-ാം ചരമ വാർഷികം ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ റോസ് ആനന്ദ് അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ മോഹൻ ജോൺ, മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി പ്രഭ അനിൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജിജി രഞ്ജിത്ത്, നേതാക്കളായ വടക്കുംതല ജി.ബാബുനാഥ്‌, പന്മന തുളസി, കെ.ഇ.ബൈജു, മോഹൻ നിഖിലം, ശാലിനി, സരിത അജിത്ത്, സന്ധ്യ പ്രദീപ്, സുജ ഷിബു, സക്കീർ ഹുസൈൻ, വിൽ‌സൺ ആന്റണി തുടങ്ങിയവർ സംസാരിച്ചു. സി.ബി.എസ്.ഇ 10-ാംക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മീനാക്ഷിയെ ചടങ്ങിൽ അനുമോദിച്ചു.