തൊടിയൂർ: കരുനാഗപ്പള്ളി നാടകശാലയും ചേന്നല്ലൂർ ഫാഷൻ ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എവർമാക്സ് ബഷീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ്. കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. മനോജ് നാരായണൻ , മെഹർഖാൻ ചേന്നല്ലൂർ,ചേർത്തല രാജൻ ,നിതിൻ ഭാവന, ഷാനവാസ് കമ്പിക്കീഴിൽ, പോണാൽ നന്ദകുമാർ, ജതിൻ ശ്യാം കൃഷ്ണാ, കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി, രത്നമ്മ ബ്രാഹ്മമുഹൂർത്തം എന്നിവർ സംസാരിച്ചു.