1

തൃശൂർ: സംസ്‌കൃതഭാഷാ പണ്ഡിതനും വിവർത്തകനും പത്രപ്രവർത്തകനും അദ്ധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ അശോകൻ പുറനാട്ടുകരയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അശോകൻ പുറനാട്ടുകര ഭാരതമുദ്ര പുരസ്‌കാരം (11,111 രൂപ) ഡോ. ടി. ശ്രീകുമാറിന്. ആയുർവേദ ചികിത്സകനും ആയുർവേദ ഗ്രന്ഥങ്ങളുടെ രചയിതാവും സാമൂഹിക സാംസ്‌കാരിക പ്രവർത്തകനുമാണ് ഡോ. ടി. ശ്രീകുമാർ. മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ മകനാണ്. മണ്ണുത്തിയിലെ ഹരിശ്രീ ആയുർവേദ ഭവനം എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ്. സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ മേയ് ഒൻപതിന് അഞ്ചുമണിക്ക് ഡോ. പി.വി. കൃഷ്ണൻ നായർ പുരസ്‌കാരം സമ്മാനിക്കും.