chess-

തൃശൂർ: ശങ്കരയ്യ റോഡ് സമ്മർ ചെസ് ടൂർണമെന്റിൽ റേറ്റഡ് വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശി അനെക്‌സ് കാഞ്ഞിരവില്ല ചാമ്പ്യനായി. ഒന്നര ഗ്രാം ഗോൾഡ് കോയിനും കളപ്പുരയ്ക്കൽ വാസു മെമ്മോറിയൽ ട്രോഫിയുമാണ് അവാർഡ്. ബാല ഗണേശൻ രണ്ടാമതെത്തി. അൺറേറ്റഡ് വിഭാഗത്തിൽ തൃശൂർ സ്വദേശി സവാദ് ഷംസുദ്ദീനാണ് ചാമ്പ്യൻ.

അണ്ടർ 15 വിഭാഗത്തിൽ കുരിയിച്ചിറ സെന്റ്. പോൾസ് പബ്ലിക് സ്‌കൂളിലെ ഇ.യു. അഹാസ് ചാമ്പ്യനായി. റേറ്റഡ് വിഭാഗത്തിലെ രണ്ടാം സ്ഥാനത്തിനും അൺറേറ്റഡ് വിഭാഗത്തിലും അണ്ടർ 15 വിഭാഗത്തിലും ഓരോ ഗ്രാം ഗോൾഡ് കോയിനുകളാണ് അവാർഡ്. റേറ്റഡ് വിഭാഗത്തിൽ 78 പേരും അൺറേറ്റഡ് വിഭാഗത്തിൽ 103 പേരും അണ്ടർ 15 വിഭാഗത്തിൽ 131 പേരും പങ്കെടുത്തു.

കളപ്പുരയ്ക്കൽ വാസുവിന്റെ സ്മരണാർത്ഥം ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് നടത്തിയ ടൂർണമെന്റിൽ ചെസ് ഒളിമ്പ്യൻ എൻ.ആർ. അനിൽകുമാർ അവാർഡ് സമ്മാനിച്ചു. ഏഷ്യൻ ബോഡി ബിൽഡർ താരം എ.പി. ജോഷി, വി. മുരുകേഷ്, കെ.എം. രവീന്ദ്രൻ എന്നിവരും അവാർഡ് വിതരണം ചെയ്തു.

ട്രസ്റ്റ് ചെയർമാൻ സതീഷ് കളത്തിൽ അദ്ധ്യക്ഷനായി. ചീഫ് കോ- ഓർഡിനേറ്റർ ഗോകുലൻ കളപ്പുരയ്ക്കൽ, കോ- ഓർഡിനേറ്റർ സാജു പുലിക്കോട്ടിൽ, സംഘാടക സമിതി വൈസ് ചെയർമാൻ ഇ.എം. വിദുരർ, പി.വി. സന്തോഷ്, പ്രിയങ്ക ഭട്ട്, സദു, മോഹൻദാസ് ഇടശ്ശേരി, കെ. എസ്. സുബിൻ.എന്നിവർ പ്രസംഗിച്ചു.